അതിനുശേഷം ഇത് ധർമ്മശാലയിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള മക് ലിയോഡ് ഗഞ്ചിലേക്ക് മാറ്റി.
മക് ലിയോഡ് ഗഞ്ചിലാണ് ദലൈലാമയുടെ സ്വകാര്യ ആശ്രമമായ നാം ഗ്യാൽ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇവിടെ 200ലധികം സന്യാസിമാർ ഉണ്ട്.
മക് ലിയോഡ് ഗഞ്ച് രാജ്യത്തിനകത്തെ മറ്റൊരു രാജ്യമാണെന്ന് പറയാം.
പിൽക്കാലത്ത് ഒട്ടേറെ ബുദ്ധവിഹാരങ്ങൾ അവിടെ ഉയർന്നുവന്നു. 1959ൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റൻ സ്റ്റഡീസ് സ്ഥാപിച്ചു. 1967ൽ ഇത് ടിബറ്റുകാരുടെ ആദ്യത്തെ സർവകലാശാലയായി മാറ്റപ്പെട്ടു. അമൂല്യങ്ങളായ 80,000 കയ്യെഴുത്ത് പ്രതികൾ ഉൾപ്പെടുന്ന ടിബറ്റൻ ലൈബ്രറി 1970 ൽ അവിടെ തുറന്നു.
ലോകത്തിലെ തന്നെ സുപ്രധാനമായ ടിബറ്റൻ സാംസ്കാരിക പഠന കേന്ദ്രമാണ് ഇത്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ നിരവധി സ്കൂളുകളും മറ്റും ഇവിടെ നിലവിൽ വന്നു.
1960ൽ ന്യൂഡൽഹിയിൽ ദലൈലാമയുടെ ഓഫീസ് സ്ഥാപിതമായി. വിദേശ എംബസിക്ക് തുല്യമായ ഇവിടെ മധ്യ ടിബറ്റൻ ഭരണകാര്യങ്ങളും ദലൈലാമയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ലഭ്യമാണ്.
1963ല്‍ ദലൈലാമയുടെ നിർദ്ദേശം അനുസരിച്ച് പ്രവാസ സർക്കാരിനായി ഭരണഘടന തയ്യാറാക്കി. മനുഷ്യ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതും സാമൂഹ്യ മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്നതും ആണ് പ്രവാസ സർക്കാരിൻറെ ഭരണഘടന. ഇത് ലോകമെമ്പാടുമുള്ള ടിബറ്റൻ പ്രവാസികൾ പിന്തുടർന്നു വരുന്നു.
സ്വതന്ത്ര ടിബറ്റിനായി മികച്ച ഭരണഘടന തയ്യാറാക്കാനും 1992 ഈ ഭരണകൂടം തീരുമാനമെടുത്തിരുന്നു.
ടിബറ്റൻ പ്രവാസ സർക്കാരിന് പ്രധാനമന്ത്രിയും പ്രസിഡൻ്റും ലെജിസ്ലേറ്റീവും എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഉണ്ട്. ലോകമെമ്പാടുമുള്ള ടിബറ്റൻ പ്രവാസികളുടെ വോട്ടിലൂടെയാണ് പ്രവാസ ഭരണകൂടത്തിലെ 46 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഈ നിയമസഭാംഗങ്ങൾ മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നു.
കഷാഗ് എന്നാണ് ക്യാബിനറ്റ് അറിയപ്പെടുന്നത്.
ദലൈലാമ പ്രവാസ രാജ്യത്തിൻറെ പരമാധികാരി ആണെങ്കിലും അദ്ദേഹം ഇപ്പോൾ ഭരണകാര്യങ്ങളിൽ സജീവമല്ല. വാർദ്ധക്യത്തിന്റെ അവശതകൾ കാരണമാണ് അദ്ദേഹത്തിൻറെ ഈ പിന്മാറ്റം
0 Comments