Header Ads Widget

Responsive Advertisement

അക്കാലത്ത് ബ്രാൻഡിന്റെ പ്രശസ്തി നോക്കിയാൽ മുന്നിൽ ഉണ്ടായിരുന്നത് കോക്കക്കോള മാത്രം...

ഒരുകാലത്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ കായിക താരം ആയിരുന്നു ഫുട്ബോൾ ഇതിഹാസം പെലെ.

സ്പോർട്സ് ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്ന കമ്പനികൾ മാത്രമായിരുന്നില്ല മിക്ക കായികമേളകളുടെയും അംബാസിഡർ ആയിരുന്നു അദ്ദേഹം.

1994ലെ അമേരിക്കൻ ലോകകപ്പിന്റെ പ്രചാരണത്തിന് പെലെയാണ് അമേരിക്ക ഉപയോഗിച്ചത്. അതുവഴി അദ്ദേഹത്തിന് ആ കാലത്ത് 70 കോടി രൂപയിൽ ഏറെ പ്രതിഫലം ലഭിച്ചിരുന്നു. 2002ലെ ലോകകപ്പ് വേദി സ്വന്തമാക്കാൻ ജപ്പാൻ പ്രചാരണത്തിനായി ഉപയോഗിച്ചതും അദ്ദേഹത്തെയാണ്.

പല ടിവി കമ്പനികളുടെയും പരസ്യത്തിലും പെലെ പ്രത്യക്ഷപ്പെട്ടു. മാസ്റ്റർ കാർഡിന്റെ അംബാസിഡർ എന്ന നിലയിൽ പ്രചാരണത്തിനായി പെലെ സന്ദർശിച്ചത് 25 ഓളം രാജ്യങ്ങൾ ആയിരുന്നു. നിരവധി ടെലിവിഷൻ ഷോകളുടെയും പ്രചാരകനായിരുന്നു അദ്ദേഹം.

പെലെയുടെ ബിസിനസ് കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിരുന്നത് ബ്രസീലിലെ തന്നെ അദ്ദേഹത്തിൻറെ സ്വന്തം കമ്പനിയായ "പെലെ സ്പോർട്സ് ആൻഡ് മാർക്കറ്റിംഗ്" ആണ്.

ഇത് കൂടാതെ റിയൽ എസ്റ്റേറ്റ് കമ്പനി, ഫിഷ് ഫാം, ഡയറി ഫാം എന്നിവയും അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു. പ്രോക്ടർ ആൻഡ് ഗാംബിൾ, ടോക്കിയോ ഗ്യാസ്, പീസ്സാ ഹട്ട്, കോക്ക കോള, മാസ്റ്റർ കാർഡ് ഫോക്സ് വാഗൺ, സബ്‌വേ, എമിറേറ്റ്സ്  എന്നീ വമ്പൻ കമ്പനികളുടെ എല്ലാം ബ്രാൻഡ് അംബാസഡർ ആയിരുന്നു അദ്ദേഹം.

70 കളിൽ യൂറോപ്പിലെ ഏറ്റവും പരിചിതമായ ബ്രാൻഡ് ആയിരുന്നു പെലെ. അക്കാലത്ത് ബ്രാൻഡിന്റെ പ്രശസ്തി നോക്കിയാൽ അദ്ദേഹത്തിന്റെ മുന്നിൽ ഉണ്ടായിരുന്നത് കോക്കക്കോള മാത്രം ആയിരുന്നു.

Post a Comment

0 Comments